പതിനാറാം വയസ്സിൽ രണ്ടും കല്‍പ്പിച്ച് ഒരു തീരുമാനമെടുത്തു, അത് ജീവിതം മാറ്റിമറിച്ചു: ദീപിക പദുക്കോൺ

കെ ആര്‍ അനൂപ്

ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (21:48 IST)
മോഡലിങ്ങിലൂടെയെത്തി ബോളിവുഡിൽ താരറാണിപ്പട്ടം സ്വന്തമാക്കിയ നായികയാണ് ദീപിക പദുക്കോൺ. നടിയുടെ അച്ഛൻ പ്രശസ്ത ബാഡ്മിൻറൻ താരമായിരുന്ന പ്രകാശ് പദുക്കോൺ വളരെ ചെറുപ്പം മുതൽ തന്നെ ദീപികയെയും ബാഡ്മിൻറൺ പരിശീലിപ്പിച്ചിരുന്നു. യൂണിഫോം പോലും മാറാതെ കോർട്ടിലേക്ക് ഓടിയിരുന്ന കാലമുണ്ടായിരുന്നു താരത്തിന്. ദേശീയ ചാമ്പ്യൻഷിപ്പിൽ വരെ പങ്കെടുത്ത ദീപിക തൻറെ പതിനാറാം വയസ്സിൽ ജീവിതത്തെത്തന്നെ മാറ്റിമറിച്ച തീരുമാനത്തെ കുറിച്ച് തുറന്നു പറയുകയാണ്.
 
ബാഡ്‌മിന്റൺ അല്ല തന്റെ സ്വപ്നം എന്ന് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ ദീപിക അമ്മയോട് പറഞ്ഞു. പതിനാറാം വയസ്സിൽ തൻറെ ജീവിതത്തെ തന്നെ മാറ്റിമറിച്ച തീരുമാനം വീട്ടുകാരോട് പറയുകയായിരുന്നു. "ബാഡ്‌മിന്റൺ കളിക്കുന്നത് പപ്പയ്ക് വേണ്ടിയാണ്. അത് ഞാൻ ആസ്വദിക്കുന്നില്ല. എനിക്ക് മോഡലിങും അഭിനയവും ഗൗരവമായി എടുക്കണം” - അമ്മയോട് ദീപിക പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍