സ്വര്‍ണവില ഇനിയും കുതിച്ചു കയറും

Webdunia
വെള്ളി, 16 മാര്‍ച്ച് 2012 (14:48 IST)
PRO
PRO
സ്വര്‍ണത്തിന് വില വര്‍ധിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. സ്വര്‍ണക്കട്ടികള്‍ക്കും സ്വര്‍ണനാണയങ്ങള്‍ക്കും കസ്റ്റംസ് തീരുവ ഇരട്ടിയാക്കിയിട്ടുണ്ട്.

കസ്റ്റംസ് തീരുവ രണ്ട് ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി വര്‍ധിപ്പിക്കുകയായിരുന്നു.

അതേസമയം വെള്ളിക്ക് വില കുറയും. ബ്രാന്‍ഡഡ് വെള്ളി ആഭരണങ്ങളെ എക്സൈസ് തീരുവയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി.

English Summary: Customs duty on gold increased from 2% to 4%.