സ്ത്രീ പൂര്‍ണ്ണ നഗ്നയായി ഷോപ്പിംഗിനെത്തി!

Webdunia
PRO
PRO
പൂര്‍ണ്ണ നഗ്നയായി ഷോപ്പിംഗിന് ഇറങ്ങിയ സ്ത്രീയെ ന്യൂയോര്‍ക്കില്‍ പൊലീസ് അറസ്റ്റ് ചെയ്തു. 49-കാരിയായ ബാര്‍ബറാ ലെഫ്ലിയര്‍ ആണ് നഗ്നയായി രണ്ട് സ്റ്റോറുകളില്‍ കയറിയിറങ്ങിയത്. ഇവര്‍ക്ക് ജയില്‍ശിക്ഷ ലഭിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്.

വസ്ത്രം ധരിച്ചാണ് സ്ത്രീ ഷോപ്പിംഗിന് പുറപ്പെട്ടത്. തുടര്‍ന്ന് കര്‍ട്ടിസ് ലംബര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ ഇവര്‍ വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. മറ്റൊരു സ്റ്റോറിലും ഇവര്‍ നഗ്നയായി കയറി. “മാഡം, താങ്കള്‍ വസ്ത്രം ധരിക്കാതെയാണ് എത്തിയത്” എന്ന് സ്റ്റോറിന്റെ മാനേജര്‍ സ്ത്രീയോട് പറഞ്ഞു. എന്നാല്‍ അവര്‍ ഇത് കാര്യമാക്കാതെ കൂളായി നടന്നുപോവുകയായിരുന്നു.

തനിക്ക് നഗ്നയായി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് ഈ സ്ത്രീ ഇപ്പോള്‍ വാദിക്കുന്നത്. ജീവിതം ആസ്വദിക്കുകയാണ് തന്റെ ലക്‍ഷ്യമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഈ സ്ത്രീയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് വ്യക്തമായിട്ടുണ്ട്.

നഗ്നയായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ സ്ത്രീയ്ക്ക് 90 ദിവസം തടവുശിക്ഷ ലഭിച്ചേക്കും. അതേസമയം ഇവര്‍ നഗ്നയായി ഷോപ്പിംഗിന് എത്തിയത് സ്റ്റോറിലെ ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.