ദേശാടനക്കിളികളെ കരയിക്കരുത്, മെയ് 9 ദേശാടനപ്പക്ഷി ദിനം

ഗേളി ഇമ്മാനുവല്‍
ശനി, 9 മെയ് 2020 (13:52 IST)
മെയ് ഒമ്പത് ദേശാടനപ്പക്ഷി ദിനമാണ്. ആകാശ പാതയിലൂടെ രാജ്യങ്ങളുടെ അതിരുകൾക്കപ്പുറത്തേക്കുള്ള സഞ്ചാരികളാണ് ഓരോ ദേശാടനപക്ഷിയും. ദേശാടന പക്ഷികളുടേയും അവയുടെ ആവാസ വ്യവസ്ഥയുടെയും സംരക്ഷണദിനമാണിത്.
 
'പക്ഷികൾ നമ്മുടെ ലോകത്തെ ബന്ധിപ്പിക്കുന്നു' എന്നതാണ് ഈ ദിനത്തിലെ സന്ദേശം. രാജ്യ അതിരുകൾ താണ്ടി കൊച്ചു കേരളത്തിലേക്കും വിരുന്നെത്താറുണ്ട് ദേശാടനപക്ഷികള്‍. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലായി കേരളത്തിൻറെ വിവിധഭാഗങ്ങളിലെ മരച്ചില്ലകളും കുന്നിൻചരിവുകളും കായലോരങ്ങളും ഈ അതിഥികൾ അവരുടെ സ്വന്തമാക്കി മാറ്റും. ഋതുക്കൾക്കൊപ്പം സഞ്ചരിക്കുന്നവരാണ് ഇവർ.
 
ഇര തേടി ചെറിയ യാത്രകൾ മുതൽ മലയും കടലും താണ്ടി മറ്റൊരു വൻ കരയിലേക്ക് വരെ യാത്രചെയ്യുന്ന പക്ഷികളുണ്ട് ഇവരുടെ കൂട്ടത്തിൽ. ലോകത്തെ കൂട്ടിയിണക്കുന്ന സഞ്ചാരികളാണ് ഇവരിൽ ഓരോരുത്തരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article