പപ്പായ സലാഡ്

തിങ്കള്‍, 30 മാര്‍ച്ച് 2009 (20:16 IST)
പപ്പായ സലാഡ്

തൊലികളഞ്ഞ പപ്പായ ചെറുതായി അരിഞ്ഞത് - അരക്കപ്പ്
പച്ചമുളക് - അഞ്ചെണ്ണം
ജീരകം - കാല്‍ ടീസ്‌പൂണ്‍
കടുക് - കാല്‍ ടീസ്‌പൂണ്‍
കായം - രണ്ട് നുള്ള്
നാരങ്ങ നീര് - ഒരു ടീസ്‌പൂണ്‍
പഞ്ചസാര - ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യം വെളിച്ചെണ്ണ നല്ലതു പോലെ ചൂടാക്കുക. കടുക് ചൂടായ എണ്ണയില്‍ പൊട്ടിക്കുക. പച്ചമുളക് എണ്ണയില്‍ ചേര്‍ത്ത് ഇളക്കുക. ഇത് ചെറുതായി അരിഞ്ഞ പപ്പായയുമായി ചേര്‍ത്ത് ഇളക്കുക. മറ്റ് ചേരുവകള്‍ എല്ലാം ചേര്‍ത്ത് നന്നായി ഇളക്കുക. പപ്പായ സലാഡ് റെഡി.

വെബ്ദുനിയ വായിക്കുക