തകര്‍പ്പന്‍ ആപ്പിള്‍ പുഡ്ഡിംഗ്

Webdunia
ചൊവ്വ, 3 ഫെബ്രുവരി 2009 (18:48 IST)
വിശേഷ ദിവസങ്ങളില്‍ അതിഥികള്‍ക്കായി ഇനി ആപ്പിള്‍ പുഡ്ഡിംഗ് ഉണ്ടാക്കൂ.

ആപ്പിള്‍ - 4
പഞ്ചസാര വറുത്തത് - 1/4 കപ്പ് (ബ്രൌണ്‍ നിറമാക്കിയത്)
ഉണക്കമുന്തിരിങ്ങ - 6
നാരങ്ങാ നീര് - 1 ടേബിള്‍സ്പൂണ്‍
കറുവാപ്പട്ട പൊടി - 1 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

മുന്തിരിങ്ങ ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിരാന്‍ വയ്ക്കുക. എന്നിട്ട് ആപ്പിള്‍ തൊലി കളഞ്ഞ് അരിഞ്ഞ് മുന്തിരിങ്ങയും അത് കുതിരാനുപയോഗിച്ച വെള്ളവുമായി ചേര്‍ക്കണം. എന്നിട്ട് കറുവാപ്പട്ട പൊടി, നാരങ്ങാ നീര്, പഞ്ചസാര എന്നിവയുമായി ചേര്‍ത്ത് വെണ്ണ പുരട്ടിയ ബേക്കിംഗ് ട്രേയില്‍ ഒഴിച്ച് ഓവനില്‍ 450 ഡിഗ്രിയില്‍ 15 മിനിറ്റ് ബേക്ക് ചെയ്യുക.