വീ‍ടിന് അടിത്തറ ഇടുമ്പോള്‍

Webdunia
SasiWD
നിര്‍മ്മാണ രീതിയില്‍ നാം വാസ്തുപരമായ ശ്രദ്ധ നല്‍കുമെങ്കിലും പണി തുടങ്ങുമ്പോള്‍ പലകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കാറില്ല. നിര്‍മ്മാണം തുടങ്ങാനായി കല്ല് ഇടുന്നതിന് മുമ്പ് ഭൂമീ പൂജ നടത്തി വാസ്തു പുരുഷനെ സന്തോഷിപ്പിക്കേണ്ടതാണ്.

പൂജ നടത്തിക്കഴിഞ്ഞാലും ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നാണ് വാസ്തു ശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. ചില അശുഭകരമായ കാഴ്ചകളോ ശബ്ദങ്ങളോ കല്ലിടുന്നതിന് മുമ്പ് അനുഭവ വേദ്യമായാല്‍ ഈ ചടങ്ങ് ആ ദിവസം നടത്തേണ്ടതില്ല. പകരം, ഏറ്റവും അടുത്ത മറ്റൊരു മുഹൂര്‍ത്തമാവും നല്ലത്.

അശുഭ സൂചനകള്‍

പൂജയ്ക്കായി എത്തേണ്ട പൂജാരിക്ക് ദു:ഖമുണ്ടാവുക.
ശത്രുക്കള്‍ തമ്മിലുള്ള കലഹം.
ഇടിമിന്നല്‍
അശുഭകരമായ വാക്കുകളും വാര്‍ത്തകളും ശ്രവിക്കുക
കരച്ചില്‍ ശബ്ദം
വീട്ടിലെ അംഗത്തിന് ആര്‍ത്തവം തുടങ്ങുക
പടര്‍ന്ന് പിടിക്കുന്ന അഗ്നി
പാമ്പാട്ടി
വിധവ
പൂജാ ദ്രവ്യങ്ങള്‍ ചിതറുക
അബദ്ധത്തില്‍ നാളീകേരം തട്ടി പൊട്ടിക്കുക
ആയുധം

മുകളില്‍ പറഞ്ഞിരിക്കുന്ന തരം ശകുനങ്ങള്‍ കല്ലിടുന്ന വേളയില്‍ ശുഭമല്ല എന്നാണ് വാസ്തു ശാസ്ത്രകാരന്‍‌മാരുടെ അഭിപ്രായം. ഇവയ്ക്ക് പരിഹാരമായി കല്ലിടീല്‍ അടുത്ത നല്ലൊരു മുഹൂര്‍ത്തത്തിലേക്ക് മാറ്റാനും വിദഗ്ധര്‍ ഉപദേശിക്കുന്നു.