'അമ്മ'യിലെ പ്രശ്‌നങ്ങളെല്ലാം ഒരു നാടകം പോലെയെന്ന് സംവിധായകൻ വിനയൻ. സിദ്ദിഖിന്റെ വാർത്താ സമ്മേളനവും തുടർന്നുണ്ടായ സംഭവവികാസങ്ങളുമെല്ലാം ഒരു നാടകം കളിയാണെന്ന് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
താരസംഘടനയിലെ പ്രശ്‌നം ആദ്യമായി ജനങ്ങളിലേക്കെത്തുന്നത് സംവിധായകൻ വിനയനിലൂടെയായിരുന്നു. അതേസമയം, മോഹന്‍ലാല്‍ പ്രാപ്തിയുള്ള ആളാണെന്നും അതുകൊണ്ടുന്നെ അദ്ദേഹം വിചാരിച്ചാല്‍ പ്രശന്ങ്ങള്‍ പരിഹരിക്കാനാകുമെന്നും വിനയന്‍ വ്യക്തമാക്കി.
അന്ന് ഞാന്‍ സംഘടനയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തി. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞുപരത്തി. എന്റെ തൊഴില്‍ ചെയ്യാനുള്ള അവകാശം വരെ എടുത്തുമാറ്റി. എല്ലാവരേയും എന്നില്‍ നിന്നകറ്റി. എന്നാൽ ഇപ്പോള്‍ അവര്‍ പറയുന്നത്, ദിലീപിന് ജോലിചെയ്യാനുള്ള അവകാശമുണ്ടെന്നാണ്. അയാള്‍ സിനിമയില്‍ അഭിനയിക്കട്ടേ എന്നാണ്.
അപ്പോള്‍ എനിക്കും തിലകന്‍ ചേട്ടനുമൊന്നും തൊഴില്‍ ചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ലേ? എത്രപേരെ അവര്‍ പ്രത്യക്ഷമായും പരോക്ഷമായും സിനിമയില്‍ നിന്ന് വിലക്കി. എത്രപേരെ ഇവര്‍ സിനിമയില്‍ നിന്നകറ്റി നിര്‍ത്തി. ഇല്ലായ്മ ചെയ്തു. ഇപ്പോഴത്തെ സംഭവവികാസങ്ങളൊക്കെ കണ്ട് ഞാന്‍ സ്വയം ആനന്ദിക്കുകയാണ്. വിതച്ചതേ കൊയ്യൂ എന്നതിന്റെ തെളിവാണ് ഇന്ന് താരസംഘടയയക്കുള്ളിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.