രണ്ടുംകൽപ്പിച്ച് തൃപ്‌തിയും കൂട്ടരും; ശബരിമല ദർശനം നാളെ രാവിലെ തന്നെ നടത്തും!

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (10:38 IST)
നാമജപവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം ശക്തമാകുമ്പോൾ നിലപാടിൽ മാറ്റമില്ലാതെ തൃപ്‌തി ദേശായി. എന്തുവന്നാലും നാളെ രാവിലെ തന്നെ ശബരിമലയിൽ ദർശനം നടത്തും എന്നുതന്നെയാണ് തൃപ്‌തിയുടേയും കൂട്ടരുടേയും നിലപാട്.
 
അതേസമയം, തൃപ്‌തി ദേശായി തിരിച്ചുപോകുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് വിശ്വാസികൾ. നാളെ വരെ നിൽക്കേണ്ടിവന്നാൽ അതിനും തയ്യാറാണെന്ന് അവർ വ്യക്തമാക്കി. തൃപ്‌തി ദേശായിയെ മാത്രമല്ല ആചാര ലംഘനത്തിനായെത്തുന്ന സ്‌ത്രീകളെ ആരെയും ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രൻ വ്യക്തമാക്കി.
 
ശബരിലമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവും ആക്‌ടിവിസ്‌റ്റുമായ തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തിയത് ഇന്ന് പുലർച്ചെ 4.40ഓടെയാണ്. എന്നാൽ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവർക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article