'ഞങ്ങള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ആ ചെറുപ്പക്കാരും പിന്നാലെ കൂടി, ഷര്‍ട്ടിടാതെ കാവിമുണ്ട് മാത്രം ധരിച്ച ഒരാള്‍ മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താനും തുടങ്ങി'

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (11:18 IST)
ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ കത്തിനിൽക്കുന്ന സമയത്താണ് വിഷയം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തക സുഹാസിനി രാജ് ശബരിമലയിൽ എത്തിയത്. പൊലീസിന്റെ അകമ്പടിയോടെ മുന്നോട്ട് പോയെങ്കിലും സുഹാസിനിയ്‌ക്ക് സന്നിധാനത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. താൻ മാധ്യമപ്രവർത്തകയാണ്, റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ് എന്നൊക്കെ പറഞ്ഞിട്ടും പ്രതിഷേധക്കാർ അതിന് സമ്മതിച്ചില്ലായിരുന്നു. സുഹാസിനിയ്‌ക്കൊപ്പം സഹപ്രവർത്തകനായ കായ് ഷോൾട്‌സും ഉണ്ടായിരുന്നു.
 
എന്നാൽ, സന്നിധാനത്തിൽ എത്തുന്നതിന് മുമ്പ് തന്നെ പ്രശ്‌നങ്ങളും തുടങ്ങിയിരുന്നെന്ന് സുഹാസിനി പറയുന്നു. 'എവിടെ നിന്ന് വരുന്നെന്നും എവിടെ പോകുന്നുവെന്നും തിരിച്ചറിയൽ കാർഡ് എവിടെ എന്നും ചോദിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ എത്തിയിരുന്നു. അവർ ചിത്രങ്ങൾ പകർത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തു. മാധ്യമ പ്രവര്‍ത്തകര്‍ ക്യമാറയുമായി എത്തിയതോടെ മലയാളത്തിലും ഇംഗ്ലീഷിലും മടങ്ങിപ്പോകാന്‍ അവര്‍ ആഞ്ജാപിച്ചു. രണ്ട് ഡസനിലധികം പോലീസുകാര്‍ ഞങ്ങളുടെ സംരക്ഷണത്തിനെത്തിയിരുന്നു. 
 
ഞങ്ങൾ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച്‌ ആ ചെറുപ്പക്കാരും ഞങ്ങൾക്കൊപ്പം വന്നു തങ്ങളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞ് ഷര്‍ട്ടിടാതെ കാവിമുണ്ട് മാത്രം ധരിച്ച ഒരാള്‍ മൊബൈലില്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി, അത് കണ്ടു നിന്ന മറ്റു പലരും അതുപോലെ തന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. മുന്നോട്ട് പോകുന്നതിനനുസരിച്ച് പ്രതിഷേധക്കാരുടെ എണ്ണം കൂടിവന്നു. പൊലീസ് ഒരുക്കിയ സുരക്ഷയെയെല്ലാം ബേധിച്ചുകൊണ്ട് അവർ വളരെ അക്രമാസത്രമായി മുറവിളികൂട്ടി- സുഹാസിനി പറഞ്ഞു.
 
തുടർന്ന് പ്രതിഷേധക്കാർ കല്ലേറിലേക്ക് കടന്നപ്പോൾ സഹപ്രവര്‍ത്തകനുമായി കൂടിയാലോചിച്ച്‌ സുഹാസിനി തന്റെ നീക്കത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ആരുടെയും വിശ്വാസങ്ങളെ വേദനിപ്പിക്കാൻ താൻ നിൽക്കുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article