റോഡിൽ നിന്ന് ഓറഞ്ച് നിറത്തിലുള്ള പക്ഷിയെ യാത്രക്കാൻ മൃഗാശുപത്രിയിൽ എത്തിച്ചപ്പോൾ ആദ്യം ഡോക്ടർമാരും ഒന്ന് പരുങ്ങലിലായി. ഇതിനു മുൻപ് ഇത്തരത്തിൽ ഒരു പക്ഷിയെ കണ്ടിട്ടില്ല, ഇനി ദിശതെറ്റി എത്തിയ ദേശാടനക്കിളിയാണോ എന്ന അമ്പരപ്പിലായി ആശുപത്രി അധികൃതർ. എന്നാൽ ആശുപത്രിയിൽ എത്തിച്ച പക്ഷിയെ കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്.
മഞ്ഞൾ വെള്ളത്തിൽ വീണു നിറം ഓറഞ്ച് നിറമായ കടൽ പക്ഷിയാണ് എന്ന് പിന്നീടാണ് ആശുപത്രി അധികൃതർ മനസ്സിലാക്കുന്നത്. അബദ്ധത്തിൽ മഞ്ഞൾ വെള്ളത്തിൽ വീണതാകാം പക്ഷി എന്നാണ് ഡോക്ടറുടെ അനുമാനം. എന്തായാലും പക്ഷിയെ വെള്ളത്തിൽ മുക്കി പഴയ നിറം ആയതിന് ശേഷമാണ് ആശുപത്രി അധികൃതർ തിരികെ അയച്ചത്.