കുറ്റക്രത്യങ്ങൾ ഇല്ലാത്ത, സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറക്കുന്ന ചെന്നൈ ആണ് സിറ്റി പൊലീസ് സ്വപ്നം കാണുന്നത്. ഇതിനായി പൊലീസ് അവരുടെ പണികൾ ആരംഭിച്ചുകഴിഞ്ഞു. സുരക്ഷിത നഗരമായി ചെന്നൈയെ മാറ്റുന്നതിനായി സിറ്റി പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ക്രൈം ഫ്രീ ചെന്നൈയുടെ ഭാഗമായി ഇതിനോടകം അറസ്റ്റിലായത് 3500ലധികം ആളുകളാണ്.
ഓപ്പറേഷന്റെ ഭാഗമായി രാത്രികാലങ്ങളിൽ നഗരങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഈ മാസം 30 വരെ പൊലീസിന്റെ ശക്തമായ അന്വേഷണവും നിരീക്ഷണവും തുടരുമെന്ന് കമ്മീഷണർ അറിയിച്ചു. മുൻകാലങ്ങളിൽ കുറ്റങ്ങൾ ചെയ്തിട്ടുള്ളവരും ഇപ്പോൾ ചെയ്തുവരുന്നതുമായ ആൾക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അടുത്ത കാലങ്ങളിൽ നഗരത്തിൽ കുറ്റക്രത്യങ്ങൾ അതിക്രമിച്ചിരുന്നു. സ്തീകൾക്ക് നേരെയുള്ള ഉപദ്രവങ്ങളും വർധിച്ചിരുന്നു. മോഷണം ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്. ഏതായാലും പൊലീസിന്റെ നടപടിയെ ഓർത്ത് ആശ്വസമടയുകയാണ് ജനങ്ങൾ.