കത്തുവ പെണ്‍കുട്ടിയെ അപമാനിച്ച യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Webdunia
ശനി, 14 ഏപ്രില്‍ 2018 (12:13 IST)
ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഏട്ട് വയസുകാരിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെയാണ് പനങ്ങാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഐപിസി സെക്ഷന്‍ 153എ പ്രകാരമാണ് കേസെടുത്തത്.

കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് പാ​ലാ​രി​വ​ട്ടം ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി​രു​ന്ന വിഷ്ണുവിനെ ജോലിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് കേസ് നടപടി. നിരവധി സംഘടനകൾ വിഷ്ണുവിനെതിരെ കമ്മീഷണർക്കടക്കം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ “ ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ” - എന്നായിരുന്നു വിഷ്‌ണു പോസ്‌റ്റിട്ടത്.

പോ​സ്റ്റി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണു വി​ഷ്ണുവിനെ പു​റ​ത്താ​ക്കാ​ൻ ബാ​ങ്ക് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. യു​വാ​വി​നെ പു​റ​ത്താ​ക്കി​യ​ വിവരം ട്വിറ്റ​റി​ലൂ​ടെ​യാ​ണു ബാ​ങ്ക് അ​റി​യി​ച്ച​ത്.

അനുബന്ധ വാര്‍ത്തകള്‍

Next Article