ക്രിക്കറ്റ് രജിസ്ട്രേഷന് സൈറ്റ്

Webdunia
PTIPTI
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡുമായി ബന്ധപ്പെട്ട രജിസ്ട്രേഷനുകള്‍ക്കായുള്ള വെബ്സൈറ്റ് നിലവില്‍ വന്നു. രജിസ്ട്രേഷനുകള്‍ക്ക് പുറമേ പ്രാദേശിക മത്സരങ്ങള്‍ക്കുള്ള അമ്പയര്‍മാരുടെയും റഫറിമാരുടെയും നിയമനവിവരവും ഇതിലൂടെയാകും അറിയിക്കുക.

ബി സി സി ഐ യുടെ ഔദ്യോഗിക സൈറ്റായ ബി സി സി ഐ ഡോട്ട് ടിവി അടുത്ത വര്‍ഷം ആദ്യം മാത്രമേ നിലവില്‍ വരികയുള്ളുവെങ്കിലും രജിസ്ട്രേഷനുകള്‍ക്കായുള്ള ബിസിസിഐ രജിസ്ട്രേഷന്‍ ഡോട്ട് കോം എന്ന സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

സംഘടനയുമായി ബന്ധപെട്ട എഴുത്ത്‌ കുത്തുകള്‍ കുറയക്കുക എന്ന ലക്‌ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് ബി സി സി ഐ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രത്നാകര്‍ ഷെട്ടി പറഞ്ഞു. ബിസിസിഐ അനുബന്ധ സംഘടനകളുടെ വിശദവിവരങ്ങളും ഈ വെബസൈറ്റിലുണ്ടാകും.

ബി സി സി ഐ സൈറ്റ് നിലവില്‍ വരുന്നതോടെ ഈ സൈറ്റും അതിന്‍റെ ഭാഗമായി മാറും.ഐ സി സി യുടെ ഭാഗത്ത് നിന്നുള്ള നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കോടുവിലാണ് സ്വന്തം വെബ്സൈറ്റ് തുടങ്ങാന്‍ ബി സി സി ഐ തീരുമാനിച്ചത്.

ഇതിനായുള്ള ആഗോള ടെന്‍ഡര്‍ അടുത്തയിടെയാണ് ബി സി സി ഐ ക്ഷണിച്ചത്. സ്വന്തം വെബ്സൈറ്റിലാത്ത ഏക ഐ സി സി അംഗമാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡ്.