ലഡ്ഡു വീട്ടിൽ ഉണ്ടാക്കുന്നവർ വളരെ കുറവാണ്. എന്നാൽ വളരെ പെട്ടെന്നും ചേരുവകൾ വളരെ കുറവും ആയി ഉണ്ടാക്കാൻ പറ്റുന്ന മധുരപലഹാരമാണ് ലഡ്ഡു. പത്തോ പതിനഞ്ചോ മിനിറ്റിൽ നമുക്ക് ലഡ്ഡു ഉണ്ടാക്കാം. വീട്ടിൽ വിരുന്നുകാർ വരുമ്പോൾ ബേക്കറി ലഡ്ഡുവിന് പകരം കോക്കനട്ട് ലഡ്ഡു കൊടുത്താലോ? വളരെ സിംപിളാണ് കൂടാതെ വളരെ ഈസിയും.
സ്വാദൂറുന്ന കോക്കനട്ട് ലഡു എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം
ചേരുവകൾ
നാളികേരം - മൂന്ന്
ശര്‍ക്കര - അര കിലോ
ഉണക്കമുന്തിരി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പഞ്ചസാരപ്പാനി നേരത്തെ തയായറാക്കി വയ്‌ക്കുക. തേങ്ങ ചുരണ്ടി ഉരുളിയിലോ പാനിലോ ബട്ടർ ഒഴിച്ച് അടുപ്പിലോ ഗ്യാസിലോ വെച്ച് ചെറുതീയില്‍ പാകമാക്കുക. അതിൽ പഞ്ചസാരപ്പാനി ഒഴിച്ച് നുല്‍ പരുവമാകുമ്പോള്‍ ഇറക്കി ഉണക്കമുന്തിരി ചേര്‍ക്കുക. എന്നിട്ട് ചെറു ചൂടില്‍ ലഡുവിൻ്റെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ആവശ്യത്തിന് ഏലക്കയും ചേർക്കുക.