വിശേഷത്തിന് ഉണ്ണിയപ്പം

WD
നാട്ടിന്‍പുറത്തെ വിശേഷാവസരങ്ങള്‍ക്ക് ഉണ്ണിയപ്പം ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമാണ്. വലിപ്പമില്ലാത്ത പലഹാരമായതിനാലാണ് ഉണ്ണിയപ്പം എന്ന പേര് ഇതിനു ലഭിച്ചത്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഉണ്ണിയപ്പം ഉണ്ടാക്കാന്‍ എളുപ്പമാണ്.

ചേര്‍ക്കേണ്ടവ

അരിപ്പൊടി - 500 ഗ്രാം
മൈദ - 150 ഗ്രാം
റവ - 150 ഗ്രാം
ശര്‍ക്കര - 500 ഗ്രാം
ഏലയ്ക്ക - 5 എണ്ണം
പഴം - 1 എണ്ണം
തേങ്ങ - നീളത്തില്‍ 2 കഷണം
എണ്ണ - ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം

ഏലയ്ക്ക പൊടിച്ച് വയ്ക്കണം. തേങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് നെയ്യില്‍ മൂപ്പിച്ച് എടുക്കാം. അരിപ്പൊടിയും പഴവുമായി നന്നായി യോജിപ്പിച്ച് എടുക്കണം. ഇതിലേക്ക് ഏലയ്ക്കപ്പൊടിയും തേങ്ങയും ചേര്‍ക്കണം. ശര്‍ക്കര നന്നായി അരിച്ചെടുത്ത് റവയും മൈദയും ചേത്ത് അരിപ്പൊടിയുമായി കുഴയ്ക്കണം. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മാവ് അയച്ച് എടുക്കുക.

ആറ് മണിക്കൂര്‍ കഴിയുമ്പോഴേക്കും മാവ് പരുവമായിരിക്കും. ഉണ്ണിയപ്പ ചട്ടിയില്‍ എണ്ണയൊഴിച്ച് തിളയ്ക്കുന്നത് വരെ കാ‍ത്ത് നില്‍ക്കുക. പിന്നീട് ചെറിയ തവി ഉപയോഗിച്ച് മാവ് കോരിയൊഴിക്കാം. പാകത്തിന് മൂത്ത ശേഷം മാത്രം കോരിയെടുക്കുക.

വെബ്ദുനിയ വായിക്കുക