മധുര രസത്തിന് രസഗുള

Webdunia
WD
മധുരം ഒരു ഹരമല്ലേ? വിശേഷ ദിവസങ്ങളുടെ ലഹരിക്ക് മധുര പലഹാരം ഇല്ലെങ്കില്‍ എന്താണൊരു സുഖം. മധുര പലഹാരങ്ങളില്‍ ‘കേമനായ’ രസഗുളയെ കുറിച്ച് കേട്ടുകാണുമല്ലോ. എന്നാല്‍, അത് ഉണ്ടാക്കുന്ന വിധം പലര്‍ക്കും അറിയില്ലായിരിക്കും. രസഗുള പ്രേമികള്‍ ശ്രദ്ധിക്കൂ,


ചേര്‍ക്കേണ്ടവ

പാല്‍- ഒരു ലിറ്റര്‍
പനീര്‍-100 ഗ്രാം
പഞ്ചസാര-500 ഗ്രാം
മൈദ-ഒരു നുള്ള്
ബേക്കിംഗ് പൌഡര്‍-ഒരു നുള്ള്
എസന്‍സ്- ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം

പാലും പനീരും നന്നായി യോജിപ്പിച്ച് എടുക്കണം. ഇതിനു മുകളില്‍ മൈദയും ബേക്കിംഗ് പൌഡറും തൂവുക. ഇത് നെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടി എടുക്കണം. 200 ഗ്രാം പഞ്ചസാര ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കണം ഇതിലേക്ക് ഉരുളകള്‍ ഇട്ട് വേവിക്കുക. ഇതേ സമയം ബാക്കി വരുന്ന പഞ്ചസാര മുഴുവന്‍ അരലിറ്റര്‍ വെള്ളത്തില്‍ പാനിയാക്കണം. ഇത് നൂല്‍ പരുവം ആവുമ്പോള്‍ അതിലേക്ക് വെന്ത ഉരുളകള്‍ ഇടാം. ഇപ്പോള്‍ രസഗുള റഡി!