കാരറ്റ് പായസം

Webdunia
കാരറ്റ് കറിക്കു മാത്രമെ കൊള്ളൂ‍ എന്നാണോ കരുതിയത്. കാരറ്റു കൊണ്ട് നല്ല ഒന്നാംതരം പായസവുമുണ്ടാക്കാം. ഗുണത്തിലും രുചിയിലും ഒട്ടും പുറകോട്ടു പോവില്ലെന്ന് ഗ്യാരന്‍റി.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

കാരറ്റ് 450 ഗ്രാം
പാല്‍ 1 ലിറ്റര്‍
പഞ്ചസാര 2 കപ്പ്
എലയ്ക്ക 5 ഗ്രാം
അണ്ടിപ്പരിപ് 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യേണ്ട വിധം:

കാരറ്റ് ചീകിയത് പകുതി പാല്‍ ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞ് വാങ്ങി ചൂടാറാന്‍ വയ്ക്കുക. തണുത്ത ശേഷം മിക്സിയിലിട്ട് അടിച്ചെടുക്കുക. അതിനു ശെഷം അടുപ്പില്‍ വച്ച് ബാക്കി പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ പഞ്ചസാരയും എലയ്ക്കാപ്പൊടിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് വാങ്ങുക.