ആപ്പിള്‍ സ്വീറ്റ്‌സ്‌

തിങ്കള്‍, 6 ജൂലൈ 2009 (13:23 IST)
ഇതാ ആപ്പിള്‍ സ്വീറ്റ്സ്, ബേക്കറിയെ ആശ്രയിക്കണ്ട.. വിശ്വാസത്തോടെ പ്രിയപ്പെട്ടവര്‍ക്കു വിളമ്പാം...

ചേര്‍ക്കേണ്ട ഇനങ്ങള്‍:

ആപ്പിള്‍ 500 ഗ്രാം
പഞ്ചസാര 600 ഗ്രാം
എസ്സന്‍സ്‌, കളര്‍ ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധം:

ആപ്പിളിന്‍റെ തൊലിയും കുരുവും കളഞ്ഞ് മിക്സിയില്‍ അടിച്ചെടുക്കുക. പഞ്ചസാര കൂട്ടികലര്‍ത്തി അടുപ്പത്ത്‌ വച്ച്‌ നന്നായി ഇളക്കുക. ചൂടായി വരുമ്പോള്‍ പാകത്തിന്‌ കളര്‍ ചേര്‍ക്കുക. വീണ്ടും ചൂടാക്കുക. കട്ടിയായതിനു ശേഷം അടുപ്പില്‍ നിന്നെടുത്ത്‌ തണുപ്പിച്ച്‌ ചെറു കഷണങ്ങളാക്കി മുറിച്ചുപയോഗിക്കാം.

വെബ്ദുനിയ വായിക്കുക