പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ദ്ധിച്ച് 729 രൂപയായി. അതേസമയം, വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 146 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറിന് 1289 രൂപയായി മാറുകയും ചെയ്തു.
സ്വകാര്യ എണ്ണക്കമ്പനികളുടെ തീരുമാനപ്രകാരമാണ് വിലവർധിപ്പിച്ചത്. കഴിഞ്ഞ മാസം സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയിരുന്നത്. സബ്സിഡിയുള്ള പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ഓരോ മാസവും വിലകൂട്ടാൻ നേരത്തേതന്നെ സർക്കാർ തീരുമാനിച്ചിരുന്നു. സബ്സിഡി കുറയ്ക്കുക എന്നതാണു ഇതിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം.