രാജ്യത്തെ ഏറ്റവും വലിയ മദ്യ നിര്‍മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായി വാര്‍ത്തകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിക്ക് 5380.10 കോടി രൂപയാണ് നഷ്ടമുണ്ടായിരിക്കുന്നത്. വര്‍ഷത്തെ നഷ്ടമായ 101.2 കോടി രൂപയേക്കാള്‍ 44.4 ഇരട്ടിയുടെ നഷ്ടമാണ്‍ ഇപ്പോള്‍ കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്.
അത് സമയം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനി 4,321.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വരുമാനത്തില്‍ 3.84ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 1,943.3 കോടി രൂപയാണ് കമ്പനിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായ വരുമാനം.
54.78 ശതമാനം ഓഹരിയുള്ള ഡിയാ ജിയോയ്ക്കാണ് യുണൈറ്റഡ് സ്പിരിറ്റിന്റെ ഇപ്പോഴത്തെ നിയന്ത്രണം. 11,166 കോടി രൂപയ്ക്കാണ് വിജയ് മല്യ ഇത്രയും ഓഹരികള്‍ വിറ്റത്. മല്യയില്‍നിന്ന് 25.02 ശതമാനം ഓഹരിയാണ് കമ്പനി ആദ്യം വാങ്ങിയത്. തുടര്‍ന്ന് പൊതുവിപണിയില്‍നിന്ന് 11,420 കോടി രൂപകൂടി മുടക്കി 26 ശതമാനംഓഹരികൂടി ശേഖരിച്ചാണ് കമ്പനി വിഹിതം വര്‍ധിപ്പിച്ചത്.
കമ്പനിക്ക നഷ്ടമുണ്ടായിരിക്കുന്നത് പ്രമുഖ സ്‌കോച്ച് ബ്രാന്‍ഡായ വൈറ്റ് ആന്റ് മക്കേ വില്‍പനയുമായി ബന്ധപ്പെട്ടാണ്. അതിനാല്‍ ഫിലിപ്പൈന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയ്ക്ക് വൈറ്റ് ആന്റ് മക്കെ യൂണിറ്റ് വില്‍ക്കാന്‍ ധാരണയായതായി കഴിഞ്ഞ മെയ് ഒമ്പതിന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. 4,375 കോടി രൂപയ്ക്കായിരുന്നു