ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2015 (10:35 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 233 പോയന്റ് നേട്ടത്തില്‍ 27745ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 8412ലുമെത്തി. 1193 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 340 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ ടെല്‍, എസ്ബിഐ എന്നിവ രണ്ട് ശതമാനത്തോളം നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, ഐടിസി, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.