രൂപയുടെ വിനിമയമൂല്യം വീണ്ടും താഴേക്ക്

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (09:27 IST)
ഓഹരി വിപണിയിൽ നിന്നു വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നത് ഇന്ത്യന്‍ കറന്‍സിയായ രൂപയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുന്നു. ഡോളറുമായുള്ള വിനിമയനിരക്ക് ഇന്നലെ 36 പൈസ കുറഞ്ഞ് 66.82 രൂപ എന്ന നിരക്കിലെത്തി. ഓഹരി വിപണിയില്‍ നിന്ന് ജിക്ഷേപം പിന്‍‌വലിക്കുന്നതു മൂലം രാജ്യത്ത് ഡോളര്‍ ലഭ്യത കുറഞ്ഞതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കരണമായത്.

ഡോളറിനു രാജ്യാന്തര തലത്തിൽത്തന്നെ മൂല്യം ഉയരുകയുമാണ്. ഇറക്കുമതി വ്യവസായികൾക്കു കൂടുതലായി ഡോളർ ആവശ്യമായി വരുന്നു. എന്നാല്‍ കയറ്റുമതിക്കാര്‍ക്കും പ്രവാസികള്‍ക്കും ഇത് നല്ലകാലമാണ്. കയറ്റുമതിക്കാര്‍ക്കും നാട്ടിലേക്ക് പണമയക്കുന്നവര്‍ക്കും കുറഞ്ഞ മുതല്‍ മുടക്കില്‍ ലാഭം ഉണ്ടാകുന്നു.

ചൈന കറൻസിയായ യുവാന്റെ മൂല്യം കുറച്ചതോടെ അവിടെനിന്നുള്ള ഉൽപന്നങ്ങൾക്കു വില കുറയുകയും ലോകവിപണിയിൽ കൂടുതൽ സ്വീകാര്യത വരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ കയറ്റുമതി വ്യവസായികളെ രക്ഷിക്കാൻ രൂപയുടെ മൂല്യം കുറയണമെന്ന് എസ്ബിഐ വിലയിരുത്തുന്നു.