രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞു

Webdunia
വ്യാഴം, 15 മെയ് 2014 (15:45 IST)
രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്കില്‍ ഇടിവ്. ഏപ്രില്‍ മാസത്തെ അവലോകന നിരക്ക് അനുസരിച്ച് 5.2% ആണ് പണപ്പെരുപ്പം.

മാര്‍ച്ചില്‍ നിരക്ക് 5.7 ശതമാനമായിരുന്നു. റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക അവലോകന നയം അടുത്ത മാസം വരാനിരിക്കേയാണ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞത്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മാര്‍ച്ചിലെ 9.9 ശതമാനത്തില്‍ നിന്നും 8.64 ശതമാനമായി കുറഞ്ഞു. മത്സ്യം, മാംസ്യം, മുട്ട എന്നിവയുടെ വില സൂചിക 11.19ശതമാനത്തില്‍ നിന്നും 9.97 ശതമാനമായി കുറഞ്ഞു.