ഉള്ളി പൊള്ളുന്നു!

Webdunia
ചൊവ്വ, 1 ജൂലൈ 2014 (11:53 IST)
രാജ്യത്ത്‌ ഉള്ളിയുടെ ഏറ്റവും വലിയ മൊത്തവിപണിയായി മഹാരാഷ്ട്രയിലെ ലസല്‍ഗാവില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉള്ളിയുടെ വില 40% ഉയര്‍ന്നു.

കിലോക്ക്‌ 18.50 രൂപയാണു മൊത്തവില. വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിയുടെ കുറഞ്ഞവില ഉയര്‍ത്തിയിട്ടും വേണ്ടവിധം പ്രതിഫലിച്ചിട്ടില്ല.

മഴ കുറയുമെന്നും അങ്ങനെ വന്നാല്‍ ഉത്പാദനം താഴുമെന്നുമുള്ള പ്രചാരണമാണ്‌ ഇപ്പോള്‍ വിലക്കയറ്റിനിടയാക്കുന്നതെന്നു നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്മെന്റ്‌ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ആര്‍പി ഗുപ്ത പറഞ്ഞു.