തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയാണ് വില കുറയുന്നത്. വില 50 ഡോളറില്‍ താഴെ എത്തിയെങ്കിലും പിന്നീട് ഉയര്‍ന്ന് 50.11 ല്‍ അവസാനിച്ചു. കഴിഞ്ഞയാഴ്ച എണ്ണ വിലയില്‍ 11% ഇടിവാണ് നേരിട്ടത്. യുഎസില്‍ എണ്ണ ഖനനം നടത്തുന്ന റിഗുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ വാരം നേരിട്ടത്. 1991 ന് ശേഷമുള്ള കുറഞ്ഞ നിലവാരത്തിലെത്തി.