കശുവണ്ടി കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍

Webdunia
ബുധന്‍, 30 ഏപ്രില്‍ 2014 (09:55 IST)
രാജ്യത്തിന്റെ കശുവണ്ടി കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍. അമേരിക്ക, യു.എ.ഇ. എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ കശുവണ്ടിപ്പരിപ്പ് ഇന്ത്യ കയറ്റുമതി ചെയ്തത്. കാലാങ്ങളായി ഈ രാജ്യങ്ങളാണ് ഇന്ത്യന്‍ കശുവണ്ടിയുടെ ഏറ്റവും വലിയ വിപണി.  കയറ്റി അയച്ചാണ് ഈ നേട്ടമുണ്ടാക്കിയത്.

കശുവണ്ടിയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും കയറ്റുമതിയിലൂടെ 5,088.43 കോടി രൂപയുടെ വിദേശ നാണ്യമാണ് 2013-14 സാമ്പത്തിക വര്‍ഷം ഇന്ത്യ നേടിയെടുത്തത്. 1,13,260 ടണ്‍ കശുവണ്ടിയാണ് ഈ സാമ്പത്തിക വര്‍ഷം കയറ്റുന്മതി ചെയ്തത്. കശുവണ്ടി പരിപ്പില്‍ നിന്നുള്ള വരുമാനമാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. 4,975.96 കോടി രൂപ.

കയറ്റുമതി ഇക്കാലയളവില്‍ 13 ശതമാനവും വരുമാനത്തില്‍ 23 ശതമാനവും വര്‍ധിച്ചു. 2012-13 സാമ്പത്തിക വര്‍ഷം 1,00,105 ടണ്ണിന്റെ കയറ്റുമതിയിലൂടെ 4,046.23 കോടി രൂപ നേടിയ സ്ഥാനത്താണിത്. ശരാശരി വില കിലോയ്ക്ക് 404.20 രൂപയില്‍ നിന്ന് 439.34 രൂപയായി ഉയര്‍നന്നതും ഗുണകരമായി.

റോസ്റ്റ് ചെയ്ത കശുവണ്ടിപ്പരിപ്പിന്റെ (1,941 ടണ്‍) കയറ്റുമതിയിലൂടെ 75.21 കോടി രൂപയും കശുവണ്ടി തോടില്‍ നിന്നുള്ള എണ്ണയുടെ (9,226 ടണ്‍) കയറ്റുമതിയിലൂടെ 37.26 കോടി രൂപയും നേടി.