രൂപയുടെ മൂല്യം ഇടിയുന്നതല്ല, ഡോളർ ശക്തിപ്പെടുന്നതാണ് : നിർമല സീതാരാമൻ

Webdunia
ഞായര്‍, 16 ഒക്‌ടോബര്‍ 2022 (15:09 IST)
രൂപയുടെ മൂല്യം ഇടിയുന്നതിൽ പുതിയവാദവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. രൂപയുടെ മൂല്യം ഇടിയുന്ന നിലയിലല്ലെന്നും ഡോളർ ശക്തിപ്രാപിക്കുന്നതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
 
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. ഡോളറിൻ്റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇപ്പൊഴത്തെ മൂല്യ തകർച്ചയ്ക്ക് കാരണമെന്നും രൂപയുടെ മൂല്യം കുറയുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article