കോംപാക്ട് എസ്‌യുവിയുമായി ജീപ്പ് എത്തുന്നു, വില 10 ലക്ഷത്തിൽ താഴെ

Webdunia
തിങ്കള്‍, 6 ജൂലൈ 2020 (14:09 IST)
ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്‌യുവികൾക്കുള്ള സ്വീകാര്യതയിൽ കണ്ണ് വച്ച് മിനി എസ്‌യുവിയുമായി ജീപ്പ് എത്തുന്നു. ജീപ്പിന്റെ കോംപാക്ട് എസ്‌യുവിയായ റെനഗേഡിന് താഴെയായിരിക്കും 4 മീറ്ററിൽ താഴെ നീളമുള്ള എസ്‌യുവിയുടെ സ്ഥാനം. ജീപ്പ് 526 എന്ന കോഡ് നാമത്തിലാണ് വാഹനം അറിയപ്പെടുന്നത്.ഏഷ്യൻ വിപണി മുന്നിൽ കണ്ടാണ് ജീപ് മിനി എസ്‌യുവിയെ ഒരുക്കുന്നത്. ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിച്ച ശേഷം പിന്നീട് അന്താരാഷ്ട്ര വിപണികളിലേക്ക് വാഹനത്തെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യം വക്കുന്നത്. 
 
പുത്തൻ തലമുറ ഫിയറ്റ് പാണ്ടയിൽ ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിലാണ് പുതിയ മിനി എസ്‌യുവിയെ ഒരുക്കുന്നത്. ജീപ്പിന്റെ മാതൃസ്ഥാപനമായ എഫ്‍സിഎയും ഗ്രൂപ്പ് പിഎസ്‌എയും അടുത്തിടെ കരാറില്‍ എത്തിയിരുന്നു. 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ജീപ്പിന്റെ കോംപാക്ട് എസ്‌യുവിയ്ക്ക് കരുത്ത് പകരുക എന്നാണ് സൂചന. മാരുതി സുസൂക്കിയുടെ ബ്രെസ, ഫോർഡ് ഇകോസ്പോർട്ട്, ടറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങൾക്ക് ജീപ്പിന്റെ മിനി എസ്‌യുവി കടുത്ത മത്സരം തന്നെ സൃഷ്ടിച്ചേക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article