തിരഞ്ഞെടുപ്പ് അടുത്തതും ബ്രെയ്‌ക്ക് എടുത്ത് ഇന്ധന വില, വോട്ടിങ് കഴിഞ്ഞതും വിലയുയരും

Webdunia
ഞായര്‍, 21 മാര്‍ച്ച് 2021 (15:46 IST)
അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർച്ചയായി മാറ്റമില്ലാതെ ഇന്ധനവില. കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസമായി രാജ്യത്ത് പെട്രോൾ,ഡീസൽ വിലയിൽ മാറ്റമില്ല.
 
വില നിർണയത്തിന്റെ അധികാരം എണ്ണ കമ്പനികൾക്കാണെങ്കിലും സർക്കാരിൽ നിന്നുമുള്ള പരോക്ഷമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിലവർധനവ് മരവിപ്പിച്ച് നിർത്തിയിട്ടുള്ളത്. കഴിഞ്ഞ ആഴ്‌ചകളിൽ ക്രൂഡ്ഓയിൽ വില ഉയർന്നെങ്കിലും രാജ്യത്തെ റീട്ടെയിൽ വിലയിൽ മാറ്റമില്ല. നിലവിലെ വിലയിൽ പെട്രോളിന് 2 രൂപ നഷ്ടമെന്നാണ് കമ്പനികൾ പറയുന്നത്,ഡീസലിന് 4 രൂപ നഷ്ടമാണെന്നും കമ്പനികൾ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article