വിദേശ നാണയ ശേഖരം സര്‍വകാല റെക്കാഡില്‍

Webdunia
ശനി, 19 ജൂലൈ 2014 (11:52 IST)
രാജ്യത്തിന്റെ വിദേശ നാണയ ശേഖരം സര്‍വ്വകാല റെക്കോഡില്‍ എത്തിയതായി റിസര്‍വ് ബാങ്ക്. 400 കോടി ഡോളര്‍ കൂടി നേടാനായാല്‍ നിലവിലെ റെക്കാഡായ 32,100 കോടി ഡോളര്‍ മറികടക്കാനാകുമെന്നാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ജൂലായ് 11 വരെയുള്ള കണക്കു പ്രകാരം 31,703.70 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം. ജൂലായില്‍ ആദ്യ പതിനൊന്ന് ദിവസങ്ങളില്‍ 64 കോടി ഡോളറിന്റെ വര്‍ദ്ധന ശേഖരത്തിലുണ്ടായി.  

ഇന്ത്യയുടെ വിദേശ നാണയ ആസ്‌തി ജൂലായില്‍ ഇതുവരെ 64 കോടി ഡോളറിന്റെ വര്‍ദ്ധനയോടെ 29,022 കോടി ഡോളറിലെത്തി. കരുതല്‍ സ്വര്‍ണ ശേഖരം 20,635 കോടി ഡോളറില്‍ മാറ്റമില്ലാതെ തുടരുകയാണ്.