ഡുക്കാറ്റിയുടെ രണ്ട് അതിക്രൂരന്മാര്‍ വരുന്നു സകലതും പിടിച്ചടക്കാന്‍

തിങ്കള്‍, 1 ജൂണ്‍ 2015 (17:19 IST)
പ്രമുഖ മോട്ടോര്‍ ബൈക്ക്‌ നിര്‍മാതാക്കളായ ഡുക്കാറ്റിയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകള്‍ പുറത്തിറക്കുന്നു. മോണ്‍സ്‌റ്റര്‍ 821, മോണ്‍സ്‌റ്റര്‍ 1200 എസ്‌ എന്നീ രണ്ടു കരുത്തന്മാരാണ് നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്. എന്നാല്‍ വിലയില്‍ ഒട്ടും കോട്ടം വരാതെയാണ്  മോണ്‍സ്‌റ്റര്‍ വരുന്നത്. 9.77 ലക്ഷം രൂപയാണ്‌ മോണ്‍സ്‌റ്റര്‍ 821ന്റെ എക്‌സ് ഷോറൂം വില. മോണ്‍സ്‌റ്റര്‍ 1200 ന്‌ 22.77 ലക്ഷം രൂപയും.
 
കരുത്ത് നിറഞ്ഞ രൂപഭംഗി ആവോളമുള്ള ഇരു മോഡലുകളിലും ആറ്‌ സ്‌പീഡ്‌ ഗിയര്‍ ബോക്‌സുകളാണുള്ളത്‌. ഇലക്‌ട്രോണിക്‌ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്‌റ്റമാണുള്ളത്‌. മോണോഷോക്ക്‌ സസ്‌പെന്‍ഷനാണ്‌ ഇരു മോണ്‍സ്‌റ്റര്‍ ബൈക്കുകളിലുമുള്ളത്‌. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണുള്ളത്‌. ലിക്ക്വിഡ്‌ കൂള്‍ഡ്‌ ഇരട്ട സിലിണ്ടര്‍ എഞ്ചിനാണ്‌ ബൈക്കില്‍ ഉള്ളത്‌.
 
821 സി സി എഞ്ചിന്‍ കരുത്താണ്‌ മോണ്‍സ്‌റ്റര്‍ 821ന്‌ ഉള്ളത്‌. ലിക്ക്വിഡ്‌ കൂള്‍ഡ്‌ എഞ്ചിനാണുള്ളത്‌. 9250 ആര്‍ പി എമ്മില്‍ 110.5 ബി എച്ച്‌ പിയാണ്‌ ബൈക്കിന്റെ പരമാവധി വേഗത. വലിയ ഇന്തന ടാങ്കുകളും, സൈലന്‍സറുകളും ബൈക്കിന്റെ പ്രത്യേകതയാണ്‌.
മോണ്‍സ്‌റ്റര്‍ 1200 സിക്കും മോണ്‍സ്‌റ്റര്‍ 821ന്റെ അതേ ലുക്കാണുള്ളത്‌. എന്നാല്‍ 1198.4 സി സി എഞ്ചിനാണ്‌ മോണ്‍സ്‌റ്റര്‍ 1200ന്‌ ഉള്ളത്‌. 8750 ആര്‍ പി എമ്മില്‍ 143 ബി എച്ച്‌ പിയാണ്‌ പരമാവധി കരുത്ത്‌.
 

വെബ്ദുനിയ വായിക്കുക