ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഓഫ് ചെയ്ത് വക്കാനുള്ള സംവിധാനം വരുന്നു, നടപടി കാർഡ് ക്ലോണിംഗ് കൂടി വരുന്ന സാഹചര്യത്തിൽ

Webdunia
വ്യാഴം, 11 ഏപ്രില്‍ 2019 (13:44 IST)
ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉപയോഗിക്കാത്ത സമയങ്ങളിൽ കാർഡ് ഓഫ് ചെയ്ത് വക്കാവുന്ന സംവിധാനം കൊണ്ടുവരാൻ ആലോചിക്കുകയാണ് ബാങ്കുകൾ ഇതു പ്രകാരം ഇടപാടുകൾ നടത്താത്ത സമയങ്ങളിൽ കാർഡ് ഇൻ ആക്ടീവ് ആകും. ഓഫ് ചെയ്യപ്പെട്ട് കാർഡുകളിൽ നിന്നും വിവരം ശേഖരിച്ച് തട്ടിപ്പ് നടത്താൻ സാധിക്കില്ല.
 
നിലവിൽ ഫെഡറൽ ബാങ്ക് ഉൾപ്പടെയുള്ള ചില ബാങ്കുകൾ ഈ സംവിധാനം ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. നെറ്റ് ബാങ്കിംഗ് വഴിയോ, മൊബൈൽ ബങ്കിംഗ് വഴിയോ കാർഡ് ഓഫ് ചെയ്ത് വക്കാവുന്ന സംവിധാനമാണ് ഇത്തരം ബാങ്കുകൾ നൽകുന്നത്. ചില ബങ്കുകൾ കാർഡിൽ തന്നെ ഒഫ്‌ലൈൻ എന്ന ബട്ടൻ ക്രമീകരിച്ചിട്ടുണ്ട്. ഈ സംവിധാനമാണ് വ്യാപിപ്പിക്കാൻ ബാങ്കുകൾ തയ്യാറെടുക്കുന്നത്. 
 
തട്ടിപ്പുകൾ ഹെറുക്കുന്നതിനായി എ ടി എം കാർഡുകൾ വഴി പിൻ‌വലിക്കാവുന്ന പണത്തിന്റെ പരിധി നിശ്ചയിക്കാവുന്ന സംവിധാനം മിക്ക ബാങ്കുകളും നേരത്തെ തന്നെ ഒരുക്കിയിരുന്നു. നിശ്ചിത പരിധിയുടെ മുകളിൽ തുക പിൻവലിക്കാ ഈ സംവിധാനം അനുവദിക്കില്ല. ‌കാർഡ് ക്ലോണിഗ് വ്യപകമായതോടെയാണ് കർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കാൻ ബാങ്കുകൾ തീരുമാനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article