മഹീന്ദ്ര ഗ്രൂപ്പിലെ മഹീന്ദ്ര ടൂ വീലേഴ്സ് 125 സിസി സ്കൂട്ടറായ ഗസ്റ്റോ 125 ദക്ഷിണേന്ത്യൻ വിപണിയിലെത്തി. ഡി എക്സ്, വി എക്സ് എന്നിങ്ങനെ രണ്ടു പതിപ്പുകളാണ് ഗസ്റ്റോയ്ക്കുള്ളത് .ഷോറൂം വില യഥാക്രമം 51,480 രൂപ, 54,480 രൂപ എന്നിങ്ങനെയാണ്‍. ശക്തമായ 125 സിസി എം–ടെക് എൻജിനിൽ പുറത്തിറക്കിയിട്ടുള്ള ഗസ്റ്റോ നാലു നിറങ്ങളിൽ ലഭിക്കും. പുണെയിലെ മഹീന്ദ്ര ഗവേഷണ വികസന കേനന്ദ്രമാണ് ഗസ്റ്റോ 125 ന്റെ രൂപകൽപന നടത്തിയിട്ടുള്ളത്.
സീറ്റിന്റെ ഉയരത്തിൽ വ്യത്യാസം വരുത്താം എന്നതാണ് ഈ ഗസ്റ്റോയുടെ പ്രത്യേകത. ഫൈൻഡ് മി ലാംപ്, റിമോട്ട് ഫ്ലിപ് കീ, എൽഇഡി പൈലറ്റ് ലാംപോടുകൂടിയ ഹാലൊജൻ ഹെഡ് ലാംപ് തുടങ്ങിയവയും ഗസ്റ്റോയെ വ്യത്യസ്തമാക്കുന്നുവെന്ന് കമ്പനി സി ഇ ഒ വിനോദ് സാഹേ അറിയിച്ചു