ഔഷധിക്ക് ആയുഷിന്റെ അംഗീകാരം

Webdunia
വ്യാഴം, 22 മെയ് 2014 (11:50 IST)
ഔഷധിയുടെ ഗുണനിലവാര പരിശോധനാ കേന്ദ്രത്തിന് കേന്ദ്ര ആയുഷ് വകുപ്പിന്റെ അംഗീകാരം. ആയുര്‍വേദ മരുന്നുകളുടെയും അസംസ്‌കൃത വസ്‌തുക്കളുടെയും ഗുണനിലവാരം പരിശോധിക്കാനുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.

സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിന് സര്‍ട്ടിഫിക്കറ്റ് കൈമാറി. മറ്റ് സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളും അസംസ്‌കൃത ഔഷധങ്ങളും ആധികാരികമായി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അംഗീകാരമാണ് ഔഷധിക്ക് ലഭിച്ചിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്ന ആയുര്‍വേദ മരുന്നുകള്‍ക്ക് കേന്ദ്ര അംഗീകൃത ലാബില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആയുഷ് അംഗീകരം ലഭിച്ചതിന്റെ കരുത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഔഷധിക്ക് സ്വന്തം മരുന്നുകള്‍ ലഭ്യമാക്കാനാകും.