93 രൂപയ്ക്ക് 15 ജിബി 4ജി ഡാറ്റ; ജിയോയുമായി ഏറ്റുമുട്ടാന്‍ വീണ്ടുമൊരു കിടിലന്‍ ഓഫറുമായി ഐഡിയ !

Webdunia
ശനി, 3 ജൂണ്‍ 2017 (09:30 IST)
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അണ്‍ലിമിറ്റഡ് ഓഫറുമായി ഐഡിയ. കുറഞ്ഞ രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ഉപയോഗം ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഐഡിയ ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
ഐഡിയയുടെ ഈ പുതിയ ഓഫര്‍ ലഭിക്കുന്നതിന് വെറും 93 രൂപമാത്രം മുടക്കിയാല്‍ മതി. ഈ റീച്ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 15ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി.
 
4ജി ഫോണില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. കൂടാതെ 53 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 6ജിബി 4ജി/2ജി ഡാറ്റ 28 ദിവസത്തെ വാലിഡിയിലും 346 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 28ജിബി ഡാറ്റ, 28 ദിവസത്തെ വാലിഡിയിലും ലഭ്യമാകും.
Next Article