കോസ്മെറ്റിക് - മെക്കാനിക്കൽ പരിവർത്തനങ്ങളോടെ ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് അഡ്വൻഞ്ചെറർ ടൂറർ പുതിയ ആഫ്രിക്ക ട്വിൻ ജപ്പാൻ വിപണിയിൽ അവതരിച്ചു. ഈ വർഷം പകുതിയോടെ ആഫ്രിക്ക ട്വിന്നിന്റെ പുത്തൻ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നത്.
യൂറോ ഫോർ എമിഷൻ ചട്ടങ്ങൾ പാലിക്കുന്ന തരത്തില്‍ എൻജിനിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതോടൊപ്പം പഴയ പതിപ്പില്‍ നിന്നും വ്യത്യസ്തമായി 2ബിഎച്ച്പി അധികം സൃഷ്ടിക്കുന്ന എൻജിനുമായിരിക്കും ഇതെന്നും സൂചനയുണ്ട്. പുത്തൻ നിറഭാവത്തിലാണ് ബൈക്കിന്റെ അവതരണമെന്നതും വ്യത്യസ്ത പുലർത്തുന്നു.
94ബിഎച്ച്പിയും 98എൻഎം ടോർക്കും ഉല്പാദിപ്പിക്കാന സാധിക്കുന്ന 998സിസി ട്വിൻ സിലിണ്ടർ എൻജിനാണ് ഈ അഡ്വൻഞ്ചെർ ബൈക്കിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനും ഇതില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സ്പെക് മോഡലിൽ ഡിസിടി മാത്രമാകും ഉണ്ടാകുക.
ഇന്ത്യയില്‍ അവതരിക്കുന്ന ബൈക്കിന് 15മുതല്‍ 18 ലക്ഷം വരെയായിരിക്കും ആഫ്രിക്ക ട്വിൻ അഡ്വഞ്ചെർ ബൈക്കിന്റെ വില. അഡ്വഞ്ചെർ സെഗ്മന്റിൽ ട്രയംഫ് ടൈഗർ 800, കാവസാക്കി വെർസിസ് 1000, സുസുക്കി വി-സ്റ്റോം എന്നീ ബൈക്കുകളായിരിക്കും ഈ ടൂററിന്റെ മുഖ്യ എതിരാളികള്‍.