‘പാലില്‍ മാ‍യം ചേര്‍ത്താല്‍ ജീവപര്യന്തം‘

Webdunia
വ്യാഴം, 5 ഡിസം‌ബര്‍ 2013 (14:26 IST)
PRO
പാലില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം ശിക്ഷനല്‍കണമെന്ന് സുപ്രീംകോടതി.

ജീവപര്യന്തം ശിക്ഷ നല്‍കുന്ന രീതിയില്‍ സംസ്ഥാനങ്ങള്‍ ഭേദഗതി ചെയ്യണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജ. എ കെ സിക്രിയും അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

രാജ്യമെങ്ങും മായം കലര്‍ന്ന പാല്‍ വിതരണം വര്‍ദ്ധിക്കുന്നതിനെ സംബന്ധിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയെത്തുടര്‍ന്നാണ് ഈ നിര്‍ണായക നിരീക്ഷണമുണ്ടായത്.