ഹോണ്ടയുടെ ലാഭത്തില്‍ വന്‍ ഇടിവ്

Webdunia
ചൊവ്വ, 31 ജനുവരി 2012 (14:21 IST)
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ലാഭത്തില്‍ ഇടിവ്. ഒമ്പത് മാസത്തെ കാലയളവില്‍ ലാഭത്തില്‍ 71.4 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒമ്പത് മാസക്കാലത്തെ ലാഭം 184 കോടി ഡോളറായിട്ടാണ് കുറഞ്ഞത്. ഈ കാലയളവില്‍ വില്‍പ്പന 17.6 ശതമാനവും കുറഞ്ഞു

വാര്‍ഷിക ലാഭം 59.7 ശതമാനം കുറയുമെന്നാണ് കമ്പനി കരുതുന്നത്.