സ്വര്‍ണവില 2012ലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Webdunia
ബുധന്‍, 25 ഏപ്രില്‍ 2012 (13:04 IST)
PRO
PRO
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 40 രൂപ വര്‍ധിച്ച് 21,480 രൂപയായി. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 2,685 രൂപയെന്ന നിലയിലാണ്. 2012ലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം തുടരുന്നത്.

അക്ഷയതൃതീയ ദിവസമായ ഇന്നലെ പവന് 120 രൂപ വര്‍ധിച്ചിരുന്നു. അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില നേരിയ രീതിയില്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 1641.90 ഡോളറായി.

ആഭ്യന്തര വിപണിയില്‍ പവന് 21,760 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.