രണ്ടു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അപേക്ഷിച്ച് 45 ദിവസത്തിനകം പാരിസ്ഥിതിക അനുമതി നല്‍കും. റോഡ്, വൈദ്യുതി തുടങ്ങിയവയുടെ കാര്യത്തില്‍ ആശങ്കയുണ്ട്. എല്ലാം പരിഹരിച്ചു വരികയാണ്.
ഒരു മാസത്തിനകം ഇതുസംബന്ധിച്ച ആശങ്കകള്‍ തീര്‍ക്കും. ഇക്കാര്യത്തില്‍ ഇരുകൂട്ടരും ധാരണയിലെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. നെടുമ്പാശേരി മാരിയറ്റ് ഹോട്ടലില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അന്തിമ പ്ലാനിന് രൂപം നല്‍കാനുള്ള ശില്‍പശാലയില്‍ പങ്കെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ സിഇഒയെ നിയമിക്കുന്ന കാര്യത്തില്‍ കമ്പനിക്ക് അതിന്റേതായ രീതിയുണ്ടെന്നും ഇക്കാര്യത്തില്‍ ടീകോം കമ്പനിയെടുക്കുന്ന ഏത് തീരുമാനവും സര്‍ക്കാരിന് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.