രാജ്യത്തെ സോഫ്ട്‌വെയര്‍ വ്യവസായത്തിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ബാംഗളൂരിലെ ഇലക്ട്രോണിക് സിറ്റിയില്‍ ചെറിയ വിമാനത്താവളം നിര്‍മിക്കണമെന്നാവശ്യപ്പെട്ട മൂര്‍ത്തി വ്യവസായമേഖലയുടെ വികസനത്തിന് കൂടുതല്‍ റോഡുകളും സ്കൂളുകളും ഉള്‍പ്പെടെ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വ്യവസായ മേഖല വിഷമിക്കുകയാണെന്നും ബാംഗളൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്സ്(ബിസി ഐസി) യോഗത്തില്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണെങ്കില്‍ കൂടുതല്‍ തൊഴിലവസരങ്ങളും വിദേശ നാണ്യവും ഉണ്ടാകും. മൈസൂറിലെ ഇന്‍ഫോസിസ് പരിശീലന കേന്ദ്രം കഴിഞ്ഞവര്‍ഷം 3377 കോടി രൂപയാണു നികുതിയിനത്തില്‍ നല്‍കിയത്. ബാംഗളൂരിലെ ഏറ്റവും കൂടിയ നികുതിയാണിത്.
സോഫ്ട്‌വെയര്‍ വ്യവസായം 1,35,000 കോടിയുടെ കയറ്റുമതി വരുമാനമാണു നേടിക്കൊടുത്തുകൊണ്ടിരിക്കുന്നത്. ഒരു ജീവനക്കാരന്റെ ശരാശരി ശമ്പളം 50,000 രൂപയാണ്. കര്‍ണാടകയുടെ ആളോഹരി വരുമാനം 6000 രൂപയാകുമ്പോള്‍ അതിന്റെ എട്ടിരട്ടിയിലേറെയാണ് ഈ വേതന നിരക്കെന്നു മൂര്‍ത്തി വ്യക്തമാക്കി.