ലോക പ്രശസ്ത ഡിസൈനര്‍മാരായ വെഴ്‌സാസേ ആടയാഭരണങ്ങള്‍ കാട്ടി ഇന്ത്യയിലെ പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഒരുങ്ങുന്നു. ജീന്‍സും മറ്റ് ആടയാഭരണങ്ങളുമായി 2008 ല്‍ ഇന്ത്യയിലേക്ക് എത്താന്‍ പ്ലാനിടുകയാണ് ആടയാഭരണങ്ങളുടെ രംഗത്തെ ഈ ഇറ്റാലിയന്‍ ഭീമന്‍മാര്‍.
ജീന്‍സ് വിപണിയിലെ പ്രമുഖര്‍ വെഴ്സാസേ ജീന്‍സ് കൌച്ചറും (വി ജെ സി) പുരുഷ വനിതാ ആടയാഭരണ രംഗത്തെ ജിയാനി വെഴ്സാസേയും (ജി വി) 2008 മുതല്‍ ഇന്ത്യന്‍ ചെറുകിട സ്റ്റോറുകളില്‍ എത്തിച്ചേരുമെന്ന് ബ്ലൂസ് ക്ലോത്തിംഗ് കമ്പനി (ബി സി സി) ഉന്നതാധികാരി അഭയ് ഗുപ്ത വ്യക്തമാക്കുന്നു.
പുരുഷ വനിതാ വസ്ത്രങ്ങളുടെയും ഫാഷന്‍ വസ്ത്രങ്ങളുടെയും മൊത്ത വ്യാപാരക്കാരാണ് ബി സി സി. കോര്‍നെലിയാനി, വെഴ്‌സാസേ ശേഖരങ്ങള്‍, ഗിയാന്നി വെഴ്സാസെ, വെഴ്‌സാസേ ജീന്‍സ് കള്‍ച്ചര്‍ എന്നിവരുടെ ഫ്രാഞ്ചൈസികളാണ് ബിസിസി. ആഡംബര ഉല്‍പ്പന്നങ്ങളിലൂടെ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 20 ശതമാനമായ 1,500 കോടിയാണ് പ്രതീക്ഷിക്കുന്നത്.
വെഴ്സാസെ ഗ്രാന്‍ഡ്, വസന്ത് കുഞ്ജ് എന്നിവിടങ്ങളില്‍ 2008 ഓടെ എത്തും. ജിയാന്നി വെഴ്‌സാസേയില്‍ നിന്നുള്ള ആഡംബര വസ്തുക്കളുടെ ശേഖരമാണ് വെഴ്‌സാസേ . ഇതില്‍ കണ്ണടകള്‍, ആഭരണങ്ങള്‍, ജൂവലറി എന്നിവയെല്ലാം പെടും. ജീന്‍സ് കൌച്ചറില്‍ അനൌപചാരിക വസ്ത്രങ്ങളുടെ ശേഖരം മാത്രമാണ് ഉള്‍പ്പെടുന്നത്.