വീഡിയോകോണിന്റെ ദോസ്ത് വി 1415 വിപണിയില്‍

Webdunia
ചൊവ്വ, 26 ജൂണ്‍ 2012 (14:31 IST)
PRO
PRO
പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ വീഡിയോകോണ്‍ ഏറ്റവും പുതിയ മോഡലായ ദോസ്ത് വി 1415 വിപണിയിലെത്തിച്ചു. സ്ളിം ഡിസൈനില്‍ നിര്‍മ്മിച്ചിട്ടുളള ഈ മൊബൈലില്‍ ഡ്യുവല്‍ സിം, വീഡിയോ റെക്കോര്‍ഡര്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ക്യാമറ എന്നിവയുണ്ട്.

ക്യു വി ജി എ കളര്‍ സ്ക്രീന്‍, പ്രകാശമേറിയ ഡ്യുവല്‍ എല്‍ ഇ ഡി ടോര്‍ച്ച്, തിന്‍-പിന്‍ ചാര്‍ജ് സ്ളോട്ടര്‍, എഫ് എം റേഡിയോ, ബ്ലൂടൂത്ത്, ഓഡിയോ പ്ളെയര്‍, വീഡിയോ പ്ലെയര്‍, 1000 എം എ എച്ച് ബാറ്ററി, 4 ജി ബി എക്സ്പാന്‍ഡബിള്‍ മെമ്മറി, എന്നിങ്ങനെ എണ്ണമറ്റ സൌകര്യങ്ങള്‍ ഈ മൊബൈലില്‍ ലഭ്യമാണ്.

ആധുനിക സവിശേഷതകളുളള ഈ മൊബൈല്‍ ഫോണ്‍ കോളേജ് വിദ്യാര്‍ത്ഥികളെ ലക്‍ഷ്യം വെച്ചുകൊണ്ടാണ് പുറത്തിറക്കിയിട്ടുളളത്. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഈ ഫോണ്‍, സാധാരണക്കാരന് താങ്ങാന്‍ കഴിയുന്ന നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്.