വായ്പാനയം അവലോകനം ചെയ്യാന്‍ റിസര്‍വ് ബാങ്കിന്റെ യോഗം ഇന്ന്
തിങ്കള്‍, 17 ജൂണ്‍ 2013 (14:05 IST)
PTI
മധ്യപാദ വായ്പാനയം അവലോകനം ചെയ്യാന്‍ റിസര്‍വ് ബാങ്കിന്റെ യോഗം ഇന്ന്. രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തില്‍ പലിശനിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയില്ല. നാണയപ്പെരുപ്പത്തിന്റെ തോത് കുറഞ്ഞത് വ്യാവസായിക ലോകത്തിന് പ്രതീക്ഷ നല്‍കുന്നു.
അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിയുന്നതും ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മിയും ഇത്തവണയും റിസര്‍വ് ബാങ്കിന് തലവേദനയാണ്. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ഇന്ധനം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകാന്‍ ഇടയുണ്ട്.
കറന്റ് അക്കൗണ്ട് കമ്മി റെക്കാഡ് ഉയരത്തിലെത്തിയതും വിലക്കയറ്റ സാധ്യത ഉയര്‍ത്തുകയാണ്. ഇതിനാല്‍ പലിശ കുറച്ച് വിപണിയിലെ പണലഭ്യത വര്‍ദ്ധിപ്പിച്ചാല്‍ സാമ്പത്തിക രംഗം അപകടത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന ആശങ്ക റിസര്‍വ് ബാങ്കിനുണ്ട്.