ലോകത്തെ ഏറ്റവും മികച്ച 500 ബ്രാന്‍ഡുകളില്‍ ആറെണ്ണം ഇന്ത്യന്‍ ബ്രാന്‍ഡുകള്‍. ആഗോള കണ്‍സള്‍ട്ടന്‍സി കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് ആണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച 500 ബ്രാന്‍ഡുകളെ തെരഞ്ഞെടുത്തത്.
ബ്രാന്‍ഡ് ഫിനാന്‍സ് തെരഞ്ഞെടുത്ത മികച്ച ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആദ്യ അമ്പതില്‍ ഒരു ഇന്ത്യന്‍ കമ്പനി മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. നാല്‍പ്പത്തിനാലാം സ്ഥാനത്താണ് ടാറ്റയാണ് ഇത്. 2011ല്‍ ടാറ്റ അമ്പതാം സ്ഥാനത്തായിരുന്നു. ടാറ്റയുടെ ബ്രാന്‍ഡ് മൂല്യം ഈ വര്‍ഷം 16.3 ബില്യണ്‍ ഡോളറായിട്ടാണ് വര്‍ധിച്ചത്.
ടാറ്റയ്ക്ക് പുറമേ എയര്‍ടെല്‍ (186), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (218), റിലയന്‍സ് (235), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (292) , ഇന്‍ഫോസിസ് (296) എന്നിവയാണ് മികച്ച ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സ്ഥാപനങ്ങള്‍.