ലെനോവോ ബ്ലാക്‌ബെറിയെ ഏറ്റെടുക്കുമെന്ന് സൂചന

Webdunia
തിങ്കള്‍, 28 ജനുവരി 2013 (10:40 IST)
PRO
ബ്ലാക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനിയെ ഏറ്റെടുക്കാന്‍ ലെനോവോ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ലെനോവോയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വോങ് വായ് മിങ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച സൂചന നല്‍കി.

ആപ്പിളും സാംസംഗും സ്മാര്‍ട്ട്‌ഫോണ്‍ വിപണി കൈയ്യടക്കിയതോടെ ഒരുകാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിപണി അടക്കിവാണിരുന്ന റിം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതിസന്ധിയിലാണ്. ,
തങ്ങളുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ബ്ലാക്‌ബെറി10 അടങ്ങുന്ന ഫോണുകള്‍ പുറത്തിറക്കുന്നതോടെ നഷ്ടപ്പെട്ട വിപണിവിഹിതം തിരിച്ചുപിടിക്കാമെന്നാണ് റിമ്മിന്റെ പ്രതീക്ഷ.