ലാവയുടെ എച്ച്ഡി ഫോണ്‍- 15,990 രൂപ

Webdunia
ചൊവ്വ, 21 ജനുവരി 2014 (10:04 IST)
PRO
ഇന്ത്യന്‍ കമ്പനി ലാവ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. ഐറിസ് പ്രോ 30 എന്ന പുതിയ മോഡല്‍ ബജറ്റ് സ്മാര്‍ട്ട്ഫോണിന്റെ സ്‌ക്രീന്‍ എച്ച്ഡിയാണ്. 15,990 രൂപ വിലയുള്ള ഈ ഫോണ്‍ ജനുവരി അവസാനത്തോടെ വില്‍പനയ്‌ക്കെത്തും.

1280 X 720 പിക്‌സല്‍സ് റിസൊല്യുഷനുള്ള 4.7 ഇഞ്ച് ഹൈഡെഫനിഷന്‍ ഐപിഎസ്. ഒജിഎസ് ഡിസ്‌പ്ലേ തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പോറല്‍ വീഴാത്ത തരത്തിലുളള കോര്‍ണിങ് ഗോറില്ല ഗ്ലാസ് കവറിങോടു കൂടിയാണ് സ്‌ക്രീന്‍.

1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, എസ്ജിഎക്‌സ് 544 ജിപിയു, ഒരു ജിബി.റാം എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ വെര്‍ഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറ, മൂന്ന് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ ഫോണിലുള്ളത്. നാല് ജിബി ഇന്‍ബില്‍ട്ട് മെമ്മറിയുള്ള ഫോണില്‍ 32 ജി ബി വരെയുള്ള എസ്ഡി കാര്‍ഡിട്ട് പ്രവര്‍ത്തിപ്പിക്കാനാകും.