റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം തുടങ്ങി

Webdunia
ശനി, 15 ഫെബ്രുവരി 2014 (12:51 IST)
PRO
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം തുടങ്ങി. വ്യാപാരികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക, കടകളിലേക്ക് സാധനങ്ങള്‍ നേരിട്ട് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

അതെസമയം സമരത്തെ ശക്തമായി നേരിടുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സര്‍ക്കാര്‍ ബദല്‍ മാര്‍ഗ്ഗം തേടും. വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങളല്ല സമരത്തിന് കാരണമെന്നും അനൂപ് ജേക്കബ് കൊച്ചിയില്‍ പറഞ്ഞു.

കൊച്ചിയില്‍ നടന്ന താലൂക്ക് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനാണ് സമരം ചെയ്യാന്‍ തീരുമാനിച്ചത്.