പ്രമുഖ ടെലികോം സംരംഭമായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 8.3 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് കമ്പനി അറ്റാദായത്തില്‍ നേടിയത്.
1,637 കോടി രൂപയാണ് കമ്പനിയുടെ ഒന്നാം പാദ അറ്റാദായം. മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 1,512 കോടി രൂപയായിരുന്നു. മൊത്ത വരുമാനത്തില്‍ 15.5 ശതനാനത്തിന്‍റെ ഉയര്‍ച്ചയുണ്ടായി. 5,322.17 കോടി രൂപയില്‍ നിന്ന് 6,145.18 കോടി രൂപയായാണ് വരുമാനം ഉയര്‍ന്നത്.
ആര്‍കോമിന്‍റെ വിപണി പങ്കാളിത്തം 18 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി ഉയര്‍ന്നു. രാജ്യത്താകമാനം ജിഎസ്എം സേവനം നല്‍കാനായതാണ് കമ്പനിയുടെ ലാഭം ഉയര്‍ത്തിയതെന്ന് ആര്‍കോം ചെയര്‍മാന്‍ അനില്‍ അംബാനി അഭിപ്രായപ്പെട്ടു.